ഷുഹൈബ് വധം: യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എം.എം.ഹസ്സന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധക്കേസുമായി ബന്ധപ്പെട്ട് കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇതാണ് തെളിയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Updated: Mar 14, 2018, 05:47 PM IST
ഷുഹൈബ് വധം: യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എം.എം.ഹസ്സന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധക്കേസുമായി ബന്ധപ്പെട്ട് കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇതാണ് തെളിയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ഹസ്സന്‍റെ പ്രതികരണം. കൂടാതെ ഷുഹൈബിന്‍റെ മാതാപിതാക്കള്‍ക്ക് അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാര്‍ ചിലവില്‍ കേസ് വാദിക്കാന്‍ സുപ്രിം കോടതി അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ്. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. 41 വെട്ടേറ്റ ഷുഹൈബിന് കൊടുത്ത 42-ാമത്തെ വെട്ടാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെന്നും ഹസന്‍ ആരോപിച്ചു. 

മാര്‍ച്ച്‌ ഏഴിനായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ ശുബൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.