സോളാര്‍: രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം

സോളാര്‍ കമ്മിഷന്‍ നല്‍കിയ ഞെ​​ട്ട​​ലി​​ൽനി​​ന്നു പു​​റ​​ത്തു​വ​​ന്ന കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം സം​സ്ഥാ​ന സ​​ർ​​ക്കാ​​രി​​നെ​​തി​​രെ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തിയിരുക്കുകയാണ്. 

Updated: Oct 13, 2017, 03:27 PM IST
സോളാര്‍: രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം

തി​​രു​​വ​​ന​​ന്ത​​പു​​രം: സോളാര്‍ കമ്മിഷന്‍ നല്‍കിയ ഞെ​​ട്ട​​ലി​​ൽനി​​ന്നു പു​​റ​​ത്തു​വ​​ന്ന കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം സം​സ്ഥാ​ന സ​​ർ​​ക്കാ​​രി​​നെ​​തി​​രെ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​ന​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തിയിരുക്കുകയാണ്. 

നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മപ്ര​​കാ​​രം അ​​പേ​​ക്ഷ ന​​ൽ​​കിയിട്ടുണ്ട്. കേ​​സി​​നെ രാ​​ഷ്‌​ട്രീ​​യ​​മാ​​യ​​ല്ല, നി​​യ​​മ​​പ​​ര​​മാ​​യാ​​ണു നേ​​രി​​ടാ​​ൻ പോ​​കു​​ന്ന​​തെ​​ന്നാ​​ണ് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ നി​​ല​​പാ​​ട്. കേ​​സ് നേ​​രി​​ടു​​ന്ന​​തി​​ൽ തി​​ക​​ഞ്ഞ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണ് ഉമ്മന്‍ചാണ്ടി പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​ത്. 

അതേസമയം നി​​യ​​മ​​സ​​ഭ​​യി​​ൽ റി​​പ്പോ​​ർ​​ട്ട് വ​​യ്ക്കു​​ന്ന​​തി​​നു മുന്‍പ് പ്ര​​സ​​ക്ത​​ഭാ​​ഗ​​ങ്ങ​​ൾ പു​​റ​​ത്തു വി​​ട്ടു എ​​ന്നു കാ​​ട്ടി കെ.​​സി. ജോ​​സ​​ഫ് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​തി​​രേ സ്പീ​​ക്ക​​ർ​​ക്ക് അ​​വ​​കാ​​ശലം​​ഘ​​ന​​ത്തി​​നു നോ​​ട്ടീ​​സ് ന​​ൽ​​കി. 

മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളെ​​ല്ലാം ത​​ന്നെ സ​​ർ​​ക്കാ​​രി​​നെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു​കൊ​​ണ്ടു രം​​ഗ​​ത്തെ​​ത്തി. ഈ ​​വി​​ഷ​​യ​​ത്തി​​ൽ പ​​ര​​സ്യ പ്ര​​തി​​ക​​ര​​ണം ഹൈ​​ക്ക​​മാ​​ൻ​​ഡ് വി​​ല​​ക്കി​​യി​​ട്ടു​​ണ്ട്. 

ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍, രാ​ഷ്‌​ട്രീ​​യ പ​​ക​​പോ​​ക്ക​​ൽ ന​​ട​​ത്തു​​ന്നു എ​​ന്ന വാ​​ദ​​മാ​​ണു കോ​​ണ്‍​ഗ്ര​​സ് മു​​ന്നോ​​ട്ടു​വ​​യ്ക്കു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സി​​നെ​​തി​​രേ നീ​​ക്കം ന​​ട​​ത്തി ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ക്കാ​​നാ​​ണ് സി​​പി​​എ​​മ്മും പി​​ണ​​റാ​​യി വി​​ജ​​യ​​നും ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന രാ​​ഷ്‌​ട്രീ​​യ ആ​​രോ​​പ​​ണ​​വും കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ഉ​​യ​​ർ​​ത്തു​​ന്നു. 

ഇന്നു കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സംഘടനാ തിരഞ്ഞെടുപ്പു മുതൽ സോളർ കമ്മിഷൻ റിപ്പോർട്ട് വരെ ചർച്ചാ വിഷയമായിരിക്കും. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി  പ്രസിഡന്റ് എം.എം.ഹസൻ, വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ, മു‍ൻ പ്രസിഡന്റ് വി.എം.സുധീരന്‍  എന്നിവരാണു ഇന്ന് 3.30നു രാഹുൽ ഗാന്ധിയെ കാണുകയെന്ന് എഐസിസി വൃത്തങ്ങൾ പറഞ്ഞു. ഇവരോടൊപ്പം  പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി,  കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും പങ്കെടുക്കും. 

സോളാര്‍ കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പാ​​ർ​​ട്ടിത​​ല​​ത്തി​​ൽ കാ​​ര്യ​​മാ​​യ ച​​ർ​​ച്ച​​ക​​ൾ നേ​​താ​​ക്ക​​ൾ ഡ​​ൽ​​ഹി​​യി​​ൽ നി​​ന്നു മ​​ട​​ങ്ങി​​യെ​​ത്തി​​യ ശേ​​ഷം മാ​​ത്ര​​മേ ഉ​​ണ്ടാ​​കൂ. കോ​​ണ്‍​ഗ്ര​​സും യു​​ഡി​​എ​​ഫും ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ന്ന് ഈ ​​വി​​ഷ​​യ​​ത്തെ നേ​​രി​​ട​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് നേ​​താ​​ക്ക​​ൾ. സോ​​ളാ​​ർ പ്ര​​ശ്ന​​ത്തി​​ൽ ഹൈ​​ക്ക​​മാ​​ൻ​​ഡ് എ​​ന്തു നി​​ല​​പാ​​ടു സ്വീ​​ക​​രി​​ക്കു​​മെ​​ന്ന​​തി​​നെ​ക്കൂ​​ടി ആ​​ശ്ര​​യി​​ച്ചാ​​യി​​രി​​ക്കും കേ​​ര​​ള​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ നി​​ല​​പാ​​ട്. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close