സോളാര്‍ കേസ്: കമ്മിഷന്‍റെ നിയമനം സാധുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തള്ളി സര്‍ക്കാര്‍. കമ്മിഷന്‍റെ നിയമനം നിയമപരമല്ല എന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തെ എതിര്‍ത്താണ്‌ കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

Updated: Mar 8, 2018, 05:22 PM IST
സോളാര്‍ കേസ്: കമ്മിഷന്‍റെ നിയമനം സാധുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തള്ളി സര്‍ക്കാര്‍. കമ്മിഷന്‍റെ നിയമനം നിയമപരമല്ല എന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തെ എതിര്‍ത്താണ്‌ കേരളാ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

സോളാര്‍ കമ്മിഷന്‍റെ നിയമനം സാധുവാണെന്ന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മന്ത്രിസഭയില്‍ അഭിപ്രായ രൂപീകരണം ഇല്ലാത്തതിനാല്‍ മാത്രം കമ്മിഷനെ തള്ളാനാവില്ലെന്നും സര്‍ക്കാര്‍ സൂചിപ്പിച്ചു.