ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു കൂട്ടിയ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് രാഷ്ട്രപതി ഭവനിൽ ചേരും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം പ്രമാണിച്ച് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനായാണ് യോഗം വിളിച്ചിരിക്കുന്നത്. ഗ്രാമസ്വരാജ് ആശയത്തിൽ അധിഷ്ടിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ ആലോചന യോഗത്തിലുണ്ടാകും. യോഗത്തില്‍ രാഷ്ട്രപതിയും പങ്കെടുക്കും.
എന്നാല്‍ ഈ യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കില്ല. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയും യോഗത്തിൽ പങ്കെടുക്കും. വിവാദ പരാമർശങ്ങൾ തുടർച്ചയായി നടത്തുന്ന തൃപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനും ക്ഷണമുണ്ട്.
മുഖ്യമന്ത്രിമാര്‍ക്ക് പുറമെ, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കള്‍, സുപ്രിം കോടതി ചീഫ് ജസ്റ്റിസ്, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.