സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

  

Updated: Mar 7, 2018, 04:32 PM IST
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. താര രാജക്കന്‍മാരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്തമത്സരമാണ്.   

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ട്. 

ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബിജുമേനോന്‍, ടോവീനോ തോമസ് എന്നിവരുടെ സിനിമകളും മത്സരരംഗത്തുണ്ട്. പ്രമുഖ താരങ്ങള്‍ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായി സജീവമാണു മറ്റു ചില സംവിധായകര്‍. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ സഞ്ജു സുരേന്ദ്രന്‍ ഏദന്‍ എന്ന ചിത്രവുമായി രംഗത്തുണ്ട്. 

കുട്ടികളുടെ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണു മത്സരിക്കുന്നത്. സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ.ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, ക്യാമറാമാന്‍ സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാര്‍, നടി ജലജ എന്നിവരാണ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണു മെംബര്‍ സെക്രട്ടറി.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close