പ്രകൃതി വിരുദ്ധ പീഡനം: ധര്‍മവൃതന്‍ പൊലീസ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയും ശിവഗിരി ആശ്രമത്തിലെ സ്വാമിയുമായ  ശ്രീനാരായണ ധര്‍മവൃതന്‍  പൊലീസ് പിടിയില്‍.

Last Updated : Sep 19, 2018, 06:47 PM IST
പ്രകൃതി വിരുദ്ധ പീഡനം: ധര്‍മവൃതന്‍ പൊലീസ് പിടിയില്‍

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയും ശിവഗിരി ആശ്രമത്തിലെ സ്വാമിയുമായ  ശ്രീനാരായണ ധര്‍മവൃതന്‍  പൊലീസ് പിടിയില്‍.

ശിവഗിരി മഠത്തിന് കീഴിലുള്ള തൃശൂര്‍ കൊറ്റനല്ലൂര്‍ ബ്രഹ്മനന്ദാലയത്തിലെ കാര്യദര്‍ശിയായ ഏഴ് കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.  

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി കേസെടുത്തതോടെ ഒളിവില്‍ പോയ ഇയാളെ ചെന്നൈയില്‍ നിന്നും ആളൂര്‍ എസ്‌ഐ വി.വി വിമല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

പൂജയും ആത്മീയ കാര്യങ്ങളും പഠിച്ചു വരികയായിരുന്ന കുട്ടികള്‍ ആശ്രമത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. ആശ്രമനടത്തിപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ധര്‍മ്മവൃതന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ച്‌ സ്കൂളില്‍ പോകുന്ന കുട്ടികളില്‍ ഒരാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത്. ആകെ പത്ത് കുട്ടികളാണ് ആശ്രമത്തില്‍ ഉണ്ടായിരുന്നത്. 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളും ബാക്കിയുള്ളവര്‍ 13 ഉം 14ഉം വയസ്സുള്ളവരുമാണ്. 

ഇടുക്കി പെരുവന്താനം സ്വദേശി താമരാക്ഷനാണ് ശിവഗിരി മഠത്തിലെത്തി സന്യാസം സ്വീകരിച്ച്‌ സ്വാമി ശ്രീനാരായണ ധര്‍മ്മവൃതനായി മാറിയത്. 5 വര്‍ഷമായി ആശ്രമത്തിലെ സെക്രട്ടറിയായി ചുമതല വഹിക്കുന്ന ഇയാള്‍ പീഡനത്തിനിരയായ കുട്ടികളെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല.

ഇയാളുടെ പീഡനം എതിര്‍ക്കുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും ആശ്രമത്തിലെ മുഴുവന്‍ ജോലികള്‍ ചെയ്പ്പിക്കുകയും ചെയ്യുമായിരുന്നു. പീഡനം ഭയന്ന് കാര്യങ്ങള്‍ ഒളിച്ചുവെച്ച  കുട്ടികള്‍ സഹിക്കാനാവാതെ സ്‌ക്കൂളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചൈല്‍ഡ് ലൈന്‍റെ നമ്പര്‍ എഴുതി കൊണ്ട് വരികയും ആശ്രമത്തിലെ ജോലിക്കാരിയുടെ ഫോണ്‍ ആരും കാണാതെ എടുത്തുകൊണ്ട് വന്ന് പരാതി വിളിച്ചറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് ആശ്രമത്തിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിക്കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തൃശൂര്‍ പൊലീസ് മേധാവി എം.കെ പുഷ്‌കരന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് ചാലക്കുടി ഡി.ബൈ.എസ്‌പി സി.ആര്‍ സന്തോഷിന്‍റെയും ആളൂര്‍ എസ്‌ഐ വി.വി വിമലിന്‍റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

Trending News