ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പൂജപ്പുര സെൻട്രൽ ജയിലില്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. 

Last Updated : Jun 12, 2017, 04:58 PM IST
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പൂജപ്പുര സെൻട്രൽ ജയിലില്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി

തിരുവനന്തപുരം:  ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. 

ജയിൽ സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സ്മാർട്ട്ഫോണുകളും രണ്ട് സിം കാർഡുകളും കണ്ടെത്തിയത്. ഇതിന് പുറമേ ആശുപത്രി ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ മള്‍ട്ടി ചാര്‍ജര്‍, ഹെഡ് ഫോണ്‍ എന്നിവ അടക്കമുള്ളവയും കണ്ടെത്തിയിട്ടുണ്ട്. 

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ട്രൗസർ മനോജ് എന്ന മനോജ്, അണ്ണൻ സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. ഇവിടെ ഇവർക്ക് സുഖവാസമാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊടി സുനി, മുഹമ്മഹ് ഷാഫി, ടി.കെ.രജീഷ് എന്നിവർ തൃശൂർ വിയ്യൂർ ജയിലിലാണ്. കേസിലെ പ്രതികൾ എല്ലാവരെയും ഒന്നിച്ചു ഒരിടത്ത് ജയിലിൽ ആക്കുന്നത് ശരിയാവില്ലെന്ന വിലയിരുത്തലിലാണ് പലയിടത്താക്കിയത്.

Trending News