ഒടുവില്‍ രാജിയ്ക്ക് തയ്യാറായി തോമസ്‌ ചാണ്ടി

ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുന്നു. തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന എന്‍ സി പി നേതൃയോഗത്തിലാണ് രാജിസംബന്ധിച്ച തീരുമാനം എടുത്തത്. അരമണിക്കൂറിനകം രാജിവെക്കുമെന്നാണ് വിവരം. 

Updated: Nov 15, 2017, 12:31 PM IST
ഒടുവില്‍ രാജിയ്ക്ക് തയ്യാറായി തോമസ്‌ ചാണ്ടി

തിരുവനന്തപുരം: ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുന്നു. തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന എന്‍ സി പി നേതൃയോഗത്തിലാണ് രാജിസംബന്ധിച്ച തീരുമാനം എടുത്തത്. അരമണിക്കൂറിനകം രാജിവെക്കുമെന്നാണ് വിവരം. 

രാജി സംബന്ധിച്ച തീരുമാനം, എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ രണ്ട് മണിക്ക് മാധ്യമങ്ങളെ കണ്ട് അറിയിക്കും. പത്തരയ്‌ക്ക് തുടങ്ങിയ യോഗത്തില്‍ എന്‍സിപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്താണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. തോമസ് ചാണ്ടി ഉടന്‍ മുഖ്യമന്ത്രിയെ കാണുമെന്ന് യോഗശേഷം പുറത്തുവന്ന എന്‍സിപി നേതാവും മുന്‍മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ അറിയിച്ചു. തോമസ് ചാണ്ടിയുടെ രാജിയോടെ പിണറായി മന്ത്രിസഭയില്‍ രാജിവെയ്ക്കുന്ന മൂന്നാമത്തെയാളായി തോമസ് ചാണ്ടി മാറി. നേരത്തെ ബന്ധുനിയമവിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനും അശ്ലീലച്ചുവയുള്ള ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് എ കെ ശശീന്ദ്രനും രാജിവെച്ചിരുന്നു.