ആരോപണങ്ങളില്‍ സത്യമില്ല, നാളെത്തന്നെ സുപ്രീം കോടതിയിലേക്കെന്ന് തോമസ് ചാണ്ടി

തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും ശരിയില്ലെന്ന് തോമസ് ചാണ്ടി. അഞ്ച് ദിവസം മുന്‍പ് വരെ രാജിയെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ല. ഇന്നലെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും തോമസ്‌ ചാണ്ടി പറഞ്ഞു. 

Updated: Nov 15, 2017, 04:43 PM IST
ആരോപണങ്ങളില്‍ സത്യമില്ല, നാളെത്തന്നെ സുപ്രീം കോടതിയിലേക്കെന്ന് തോമസ് ചാണ്ടി

ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും ശരിയില്ലെന്ന് തോമസ് ചാണ്ടി. അഞ്ച് ദിവസം മുന്‍പ് വരെ രാജിയെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ല. ഇന്നലെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നും തോമസ്‌ ചാണ്ടി പറഞ്ഞു. 

മാര്‍ത്താണ്ഡം കായല്‍ താന്‍ നികത്തിയിട്ടില്ലെന്നും കര്‍ഷകര്‍ക്ക് സഞ്ചരിക്കാനായി വഴി മണ്ണിട്ട് വൃത്തിയാക്കുകയായിരുന്നുവെന്നും തോമസ് ആലപ്പുഴയിലെ വസതിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല താന്‍ നാളെത്തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക വഴി സി.പി.ഐ ചെയ്തത് മുന്നണി മര്യാദയുടെ ലംഘനമാണ്. പാര്‍ട്ടിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. താനല്ലെങ്കില്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു.