തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്ത് സര്‍ക്കാര്‍

മന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ക്കയ്യേറ്റം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

Updated: Nov 14, 2017, 01:21 PM IST
തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിലപാടെടുത്ത് സര്‍ക്കാര്‍

കൊച്ചി: മന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് കായല്‍ക്കയ്യേറ്റം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ കോടതിയെ അല്ല, കളക്ടറെ ആയിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് നിരീക്ഷിച്ചു. ഹര്‍ജി പിന്‍വലിക്കുന്നുണ്ടെങ്കില്‍ ഉച്ചയ്ക്ക് ശേഷം കോടതി ചേരുമ്പോള്‍ അറിയിക്കാമെന്നും വ്യക്തമാക്കി. 

ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് ചൂണ്ടിക്കാണിച്ച കോടതി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി നിരീക്ഷിച്ചു. വ്യക്തിക്ക് സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാം എന്നാല്‍ മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി. 

മന്ത്രി പൊതുജനങ്ങളുടെ വിചാരണ നേരിടുകയാണ്. മന്ത്രിസ്ഥാനത്ത് തുടരാന്‍ മന്ത്രി കോടതിയെ കൂട്ടുപിടിക്കുകയാണോ എന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാണിച്ച കോടതി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലെ ആക്ഷേപം ഒഴിവാക്കാന്‍ കളക്ടറെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും നിര്‍ദേശിച്ചു. 

ഉച്ചയ്ക്ക് ശേഷം 1.45ന് കേസ് വീണ്ടും പരിഗണിക്കും.