ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി

  

Last Updated : Nov 24, 2017, 03:05 PM IST
ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി

കൊച്ചി: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ തനിക്കെതിരെ പരാമര്‍ശം നടത്തിയ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ജഡ്ജിയുടെ കടുത്ത പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി.

താന്‍റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജിയുടെ പരാമര്‍ശം എന്ന് തോന്നുമെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി പരാതി നല്‍കിയിരിക്കുന്നത്. സീനിയര്‍ ജഡ്ജി പി.എന്‍.രവീന്ദ്രനെ മറികടന്നായിരുന്നു പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു. മുമ്പ് മാത്തൂര്‍ ദേവസ്വത്തിന്‍റെ അഭിഭാഷകനായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തനിക്കെതിരെയുള്ള കേസില്‍ ഹാജരായിട്ടുണ്ടെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ജഡ്ജിയുടെ വാക്കും പ്രവൃത്തിയും പക്ഷപാതപരമാണെന്നും താനുമായി ബന്ധമുള്ള കേസുകളിൽ ഇതേ ജഡ്ജിയെ ഒഴിവാക്കണമെന്നും തോമസ് ചാണ്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Trending News