ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി നടപടി നേരിടൂ: തോമസ് ചാണ്ടിയോട് ഹൈക്കോടതി

ഹൈക്കോടതിയില്‍ നാണം കെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മന്ത്രി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി വരണമെന്നും സാധാരണക്കാരനെ പോലെ നടപടി നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. 

Updated: Nov 14, 2017, 03:18 PM IST
ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി നടപടി നേരിടൂ: തോമസ് ചാണ്ടിയോട് ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയില്‍ നാണം കെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മന്ത്രി രാജി വയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രി ദന്തഗോപുരത്തില്‍ നിന്ന് ഇറങ്ങി വരണമെന്നും സാധാരണക്കാരനെ പോലെ നടപടി നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. 

ഉച്ചയ്ക്ക് ശേഷം കോടതി ചേര്‍ന്നപ്പോഴായിരുന്നു തോമസ് ചാണ്ടിയ്ക്ക് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നെങ്കിലും തോമസ് ചാണ്ടി അതിന് തയ്യാറായില്ല. തുടര്‍ന്നാണ് മന്ത്രിയെ കോടതി കണക്കറ്റ് വിമര്‍ശിച്ചത്. 

മന്ത്രിയുടെ ഹര്‍ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് ചൂണ്ടിക്കാണിച്ച കോടതി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി നിരീക്ഷിച്ചു. സര്‍ക്കാരിന് മന്ത്രിയെ വിശ്വാസമില്ല. വ്യക്തിക്ക് സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാം എന്നാല്‍ മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി. 

ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, മന്ത്രി സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യതയെന്നാണ് സൂചന.