മന്ത്രിസഭായോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

മന്ത്രിസഭായോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച് മന്ത്രി തോമസ് ചാണ്ടി. തല്‍ക്കാലം മാറി നില്‍ക്കാമെന്നാണ് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കുന്ന സിപിഐ മന്ത്രിമാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

Updated: Nov 15, 2017, 10:23 AM IST
മന്ത്രിസഭായോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ രാജിസന്നദ്ധത അറിയിച്ച് മന്ത്രി തോമസ് ചാണ്ടി. തല്‍ക്കാലം മാറി നില്‍ക്കാമെന്നാണ് തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കുന്ന സിപിഐ മന്ത്രിമാരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി ലഭിച്ചാല്‍ തിരിച്ചുവരാന്‍ അവസരമൊരുക്കണമെന്ന ഉപാധിയും തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ മുന്നോട്ടുവെച്ചുവെന്ന് സൂചനയുണ്ട്. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കണമെന്ന ആവശ്യമാണ് രാവിലെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തോമസ് ചാണ്ടി ഉന്നയിച്ചത്. രാജിക്കായി ഒരു മണിക്കൂര്‍ കൂടി സമയം അനുവദിക്കണമെന്ന് എന്‍സിപി നേതൃത്വവും മുഖ്യമന്ത്രിയെ അറിയിച്ചു.  രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ രാജിവെക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് ഉന്നയിച്ചില്ലെന്നാണ് സൂചന. രാജി പിടിച്ചുവാങ്ങിയെന്ന പ്രതീതി ഉണ്ടാവാതിരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തശേഷം സ്വയം രാജിസന്നദ്ധത അറിയിക്കാന്‍ തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി അവസരമൊരുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.