ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പൊലീസ് പിടിയിലായത്. 

Updated: Nov 14, 2017, 10:28 AM IST
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പൊലീസ് പിടിയിലായത്. 

ശനിയാഴ്ച ഉച്ചയ്ക്കാണ് ഗുരുവായൂര്‍ നെന്മനി സ്വദേശി ആനന്ദിനെ കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്.  ഫാസിലിന്‍റെ സഹോദരനാണ് പിടിയിലായ ഫായിസ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.