ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഗുരുവായൂർ നെന്മിനിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ ഫാഹിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് ചാവക്കാട് കോടതിയില്‍ ഹാജരാക്കുന്നത്. 

Updated: Nov 15, 2017, 11:12 AM IST
ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തൃശൂര്‍: ഗുരുവായൂർ നെന്മിനിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ ഫാഹിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് ചാവക്കാട് കോടതിയില്‍ ഹാജരാക്കുന്നത്. 

ഗുരുവായൂര്‍ നെന്മിനി സ്വദേശി ആനന്ദിനെ കാറിലെത്തിയ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവദിവസം ഉച്ചകഴിഞ്ഞ് ഒന്നരയോടെ ബൈക്കിൽ വരുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ ആനന്ദിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഘം കാറുപക്ഷേിച്ച് രക്ഷപ്പെട്ടു. ഗുരുതരമായി മുറിവേറ്റ ആനന്ദിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നാലുവര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. മരണത്തിന് ദിവസങ്ങള്‍ മുന്‍പാണ്‌ ആനന്ദ് ജാമ്യത്തിലിറങ്ങിയത്.