ഒടുവില്‍ ദന്ത ഗോപുരത്തിന്‍റെ പടിയിറങ്ങി തോമസ്‌ ചാണ്ടി

ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തോമസ് ചാണ്ടി രാജി വെച്ചു. തോമസ് ചാണ്ടി രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. പകരം പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

Updated: Nov 15, 2017, 01:29 PM IST
ഒടുവില്‍ ദന്ത ഗോപുരത്തിന്‍റെ പടിയിറങ്ങി തോമസ്‌ ചാണ്ടി

തിരുവനന്തപുരം: ഏറെ നാടകീയനീക്കങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തോമസ് ചാണ്ടി രാജി വെച്ചു. തോമസ് ചാണ്ടി രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. പകരം പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

ഔദ്ദ്യോഗിക വസതിയില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നേരിട്ട് രാജി സമര്‍പ്പിക്കാതെ തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ഔദ്ദ്യോഗിക വാഹനത്തിലാണ് തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് പോയത്. പൊലീസ് അകമ്പടിയോടെയായിരുന്നു യാത്ര. തോമസ് ചാണ്ടി ആലപ്പുഴയിലേക്ക് മടങ്ങിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.