യുഡിഎഫ് ഹര്‍ത്താല്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു; ചിലയിടത്ത് സംഘര്‍ഷം

തലസ്ഥാന ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Last Updated : Sep 28, 2016, 12:48 PM IST
യുഡിഎഫ് ഹര്‍ത്താല്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു; ചിലയിടത്ത് സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേര്‍ക്കുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഇതിനിടെ, ധനമന്ത്രി തോമസ് ഐസക്കിന്‍റെ വാഹനം ഹർത്താലനുകൂലികൾ തടഞ്ഞു. ബേക്കറി ജംക്ഷനിലാണ് സംഭവം. മന്ത്രിയുടെ കാര്‍ വരുന്നതുകണ്ട പ്രവര്‍ത്തകര്‍ ഓടിയെത്തി തടയുകയായിരുന്നു. തക്കസമയത്ത് പൊലീസ് ഇടപെട്ടു വാഹനം വഴിതിരിച്ചുവിട്ടു. 

കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതായും റിപ്പോർട്ടുണ്ട്. പാളയത്തും ഹർത്താനുകൂലികൾ ബസ് തടഞ്ഞു.

ബുധനാഴ്ച നടത്താനിരുന്ന വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ നാലിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. ഒക്ടോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ച ജി.എഫ്.സി/ഇ.ഡി പരീക്ഷാ നടത്തിപ്പിന്റെ പുതുക്കിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തര യു.ഡി.എഫ്. യോഗത്തിലായിരുന്നു ഹര്‍ത്താല്‍ തീരുമാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മറ്റു ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

Trending News