വീഡിയോ യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ; ജയിലില്‍ പോകാനും തയാര്‍

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ന​ട​ത്തു​ന്ന​ ആ​ഹ്ളാ​ദ​പ്ര​ക​ട​നമെന്ന പേ​രി​ൽ സമൂഹമാധ്യമത്തില്‍  പോസ്റ്റ് ചെയ്ത വീഡിയോ വന്ന യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വ്യാ​ജ വീ​ഡി​യോ എന്ന ആരോപണം നടത്തുന്നവർ പോലീസ് അന്വേഷണം നടത്തട്ടെ. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാൽ ജയിലിൽ പോകാനും താൻ തയാറാണെന്ന് കുമ്മനം പറഞ്ഞു.

Updated: May 16, 2017, 12:15 PM IST
വീഡിയോ യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ; ജയിലില്‍ പോകാനും തയാര്‍

കൊച്ചി: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ന​ട​ത്തു​ന്ന​ ആ​ഹ്ളാ​ദ​പ്ര​ക​ട​നമെന്ന പേ​രി​ൽ സമൂഹമാധ്യമത്തില്‍  പോസ്റ്റ് ചെയ്ത വീഡിയോ വന്ന യഥാർഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വ്യാ​ജ വീ​ഡി​യോ എന്ന ആരോപണം നടത്തുന്നവർ പോലീസ് അന്വേഷണം നടത്തട്ടെ. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞാൽ ജയിലിൽ പോകാനും താൻ തയാറാണെന്ന് കുമ്മനം പറഞ്ഞു.

അതേസമയം, വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുക വഴി കണ്ണൂരില്‍ ആർ.എസ്.എസും സി.പി.എമ്മും തമ്മിൽ സംഘര്‍ഷമുണ്ടാക്കാൻ മന:പ്പൂർവം ശ്രമിച്ചുവെന്ന് ആരോപിച്ചാണ് എസ്.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്. 

കുമ്മനം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കിൽ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എസ്എഫ്ഐ പരാതി നൽകിയിരിക്കുന്നത്.