ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: പി.യു ചിത്ര ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പി.യു ചിത്രയ്ക്ക് അനുകൂല വിധി. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.

Last Updated : Jul 28, 2017, 07:25 PM IST
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്: പി.യു ചിത്ര ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുളള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പി.യു ചിത്രയ്ക്ക് അനുകൂല വിധി. ചിത്രയെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.

ചി​ത്ര​യു​ടെ മ​ത്സ​ര ഇ​ന​മാ​യ 1500 മീ​റ്റ​റി​ൽ ചി​ത്ര​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഹൈ​ക്കോ​ട​തിയുടെ ഇടക്കാല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

അതേസമയം, ഹൈകോടതി വിധിയിൽ സന്തോഷമുണ്ട്. തനിക്ക് അനുകൂലമായി വിധി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പി.യു ചിത്ര പറഞ്ഞു. ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്ന്​ പി.യു ചിത്രയുടെ കുടുംബാംഗങ്ങളും പ്രതികരിച്ചു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടെ​ങ്കി​ലും അ​ടു​ത്ത​മാ​സം നാലാം തിയതി ല​ണ്ട​നി​ൽ നടക്കുന്ന ലോ​ക​ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്നു. കൂടാതെ,  പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ അ​ന്തി​മ പ​ട്ടി​ക അ​ത്‌ല​റ്റി​ക് ഫെ​ഡ​റേ​ഷ​നു കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നാ​ൽ​ ചി​ത്ര​യ്ക്ക് ടീ​മി​ൽ ഇടം കിട്ടാനുള്ള സാ​ധ്യ​ത വളരെ കുറവാണ്.

ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 1500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി ചി​ത്ര ലോ​ക​മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യെ​ങ്കി​ലും അ​ന്താ​രാ​ഷ്​​ട്ര മി​ക​വ് പു​ല​ർ​ത്തു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ത​ഴ​ഞ്ഞ​ത്. പി.​ടി. ഉ​ഷ, ഷൈനി വിൽസൺ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നീ മ​ല​യാ​ളി​ക​ൾ അടങ്ങുന്ന ഏ​ഴം​ഗ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​യെ മ​ത്സ​ര​ത്തി​ന​യ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.

4:07.43 മി​നി​റ്റാ​ണ് വ​നി​താ 1500 മീ​റ്റ​റി​ലെ ലോ​ക മീ​റ്റ്​ യോ​ഗ്യ​താ സ​മ​യം. ചിത്ര ഫിനിഷ് ചെയ്ത സമയം 4:17.91 മിനിറ്റാണ്. എന്നാല്‍, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് എന്ന നിലയില്‍ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. ചിത്രയ്ക്ക് ലഭിച്ച ഈ അവസരമാണ് മ​ല​യാ​ളി​ക​ൾ അടങ്ങുന്ന ഏ​ഴം​ഗ ക​മ്മി​റ്റി തട്ടി തെറിപ്പിച്ചത്.

Trending News