ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കും; മലക്കം മറിഞ്ഞ് മുരളീധരന്‍

തിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങുമെന്നും ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി വി. മുരളീധരന്‍. പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്, അതുതന്നെയാണ് തന്റേയും നിലപാട്. മുരളീധരന്‍ അറിയിച്ചു.

Last Updated : Mar 20, 2018, 04:58 PM IST
ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കും; മലക്കം മറിഞ്ഞ് മുരളീധരന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് വാങ്ങുമെന്നും ബിഡിജെഎസിനും അര്‍ഹമായ പരിഗണന നല്‍കുമെന്നും വ്യക്തമാക്കി വി. മുരളീധരന്‍. പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്, അതുതന്നെയാണ് തന്റേയും നിലപാട്. മുരളീധരന്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പിന്തുണ തേടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ. എം മാണിയുടെ വസതിയില്‍ ബിജെപി നേതാക്കള്‍ എത്തിയതിനെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ബിജെപി നേതാവ് പി. കെ കൃഷ്ണദാസും കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുമാണ് മാണിയുമായി ചര്‍ച്ച നടത്തിയത്.

ഇതിനെത്തുടര്‍ന്ന് ബിജെപി കേരളാ ഘടകത്തില്‍ ഭിന്നത ഉടലെടുത്തിരുന്നു. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗവും രാജ്യസഭാ എംപിയുമായ വി. മുരളീധരനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെ ഭിന്നത തീവ്രമാവുകയായിരുന്നു.

അതേസമയം ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമമാണ് വി. മുരളീധരന്റേതെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. ബിജെപിയിലെ തമ്മിലടിക്ക് കേരള കോണ്‍ഗ്രസിനെ കരുവാക്കേണ്ടതില്ലെന്നും റോഷി ആരോപിച്ചു.

Trending News