യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29)ആണ് കൊല്ലപ്പെട്ടത്. 

Updated: Feb 13, 2018, 09:32 AM IST
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

മട്ടന്നൂർ: കണ്ണൂര്‍ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29)ആണ് കൊല്ലപ്പെട്ടത്. 

ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂർ ജില്ലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. 

തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഷുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവമെന്ന് പൊലീസ് പറഞ്ഞു. 

ആക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close