close
This ad will auto close in 10 seconds


അ​റു​പ​ത്തി​നാ​ലാ​മ​ത്​ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​ങ്ങ​ൾ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി വി​ത​ര​ണം ചെ​യ്​​തു

Last Updated: Thursday, May 4, 2017 - 16:34
അ​റു​പ​ത്തി​നാ​ലാ​മ​ത്​ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​ങ്ങ​ൾ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി വി​ത​ര​ണം ചെ​യ്​​തു

ന്യൂ​ഡ​ൽ​ഹി: അ​റു​പ​ത്തി​നാ​ലാ​മ​ത്​ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​ങ്ങ​ൾ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി വി​ത​ര​ണം ചെ​യ്​​തു. ന്യൂ​ഡ​ൽ​ഹി വി​ജ്​​ഞാ​ൻ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രത്യേക ജൂറി പരാമര്‍ശനത്തിന് അര്‍ഹനായ മോഹന്‍ലാല്‍, മികച്ച നടി സുരഭി ഉള്‍പ്പെടെയുള്ള മലയാള സിനിമപ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വെ​ങ്ക​യ്യ നാ​യി​ഡു, രാ​ജ്യ​വ​ർ​ധ​ന സി​ങ്​ റാ​ത്തോ​ഡ്​ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​

മിന്നാമിനുങ്ങിലെ മിന്നുന്ന അഭിനയത്തിനാണ് സുരഭിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. കേരളത്തനിമയുള്ള വേഷത്തിലായിരുന്നു പുരസ്കാരമേറ്റുവാങ്ങാനായി സുരഭിയെത്തിയത്. പുതിയചിത്രമായ വില്ലന്‍റെ ഗറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. 

മി​ക​ച്ച ബാലതാരത്തിനുള്ള പുരസ്​കാരം ആദിഷ്​ പ്രവീണും മികച്ച മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​നു​ള്ള പു​ര​സ്​​കാ​രം നി​ർ​മാ​താ​വ്​ ആ​ഷി​ഖ്​ അ​ബു​വും തി​ര​ക്ക​ഥ​ക്കു​ള്ള അ​വാ​ർ​ഡ്​ ശ്യാം ​പു​ഷ്​​ക​ര​നും ഏ​റ്റു​വാ​ങ്ങി.

പുതിയചിത്രമായ വില്ലന്‍റെ ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. മോ​ഹ​ൻ​ലാ​ൽ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ സ​ദ​സ്സ്​ ഒ​ന്ന​ട​ങ്കം എ​ഴു​ന്നേ​റ്റു​നി​ന്ന്​ ആ​ദ​രി​ച്ച​തും ശ്രദ്ധേയ​യ​മാ​യി.  ജനതാ ഗ്യാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ പുരസ്‌കാരം നേടിയത്. ദേശീയപുരസ്‌കാരം സിനിമയ്ക്ക് തന്നെ സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.



First Published: Thursday, May 4, 2017 - 16:34
comments powered by Disqus