മനുഷ്യന്റെ ഓരോ കാര്യങ്ങളേ! രാഷ്ട്രീയം പറഞ്ഞ് ആഭാസത്തിന്റെ ടീസർ

Updated: Sep 8, 2017, 07:42 PM IST
മനുഷ്യന്റെ ഓരോ കാര്യങ്ങളേ! രാഷ്ട്രീയം പറഞ്ഞ് ആഭാസത്തിന്റെ ടീസർ
Courtesy: youtube

നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന 'ആഭാസ'ത്തിന്റെ ടീസർ പുറത്തിറങ്ങി. അരികുവത്ക്കരിക്കപ്പെടുന്നവരുടെ രാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയുടെ ടീസറിൽ പ്രത്യക്ഷപ്പെടുന്നത് മാമുക്കോയയാണ്. 

മാറി ചിന്തിക്കുന്നവരുടെ കാര്യമത്ര സുഖകരമാകില്ലെന്ന് പറയുന്ന ടീസറിൽ പൂച്ചയും ചാക്കിൽ നിന്ന് തെറിച്ച് പോകുന്ന സവോളയും സവോളയെ ചതച്ച് കടന്നു പോകുന്ന പോലീസ് വണ്ടിയും സിനിമയുടെ സ്വഭാവം വിളിച്ചു പറയുന്നുണ്ട്. 

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയർ പ്രൊഡക്ഷൻസുമാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രമുഖ ബാൻഡായ ഊരാളിയുടേതാണ് സംഗീതം. ടീസർ കാണാം. 

https://youtu.be/OuPoSJp-BjI