സോഷ്യൽ മീഡിയയില്‍ തനിക്കെതിരെ മോശം പരാമര്‍ശം: കാവ്യമാധവൻ പോലീസില്‍ പരാതി നൽകി

സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ ​പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തനിക്കെതിരേ അധിക്ഷേപകരമായ വാർത്ത നൽകുന്ന ചില വെബ്സൈറ്റുകളുടെ പേര് ഉൾപ്പെടുത്തിയാണ് പരാതി.

Last Updated : Jan 19, 2017, 02:02 PM IST
സോഷ്യൽ മീഡിയയില്‍ തനിക്കെതിരെ മോശം പരാമര്‍ശം:  കാവ്യമാധവൻ പോലീസില്‍ പരാതി നൽകി

കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ ​പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. തനിക്കെതിരേ അധിക്ഷേപകരമായ വാർത്ത നൽകുന്ന ചില വെബ്സൈറ്റുകളുടെ പേര് ഉൾപ്പെടുത്തിയാണ് പരാതി.

സോഷ്യൽ മീഡിയയിൽ കാവ്യക്കെതിരെയുള്ള മോശം കമൻറുകളുടെ സ്​ക്രീൻ ഷോട്ടുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ്​ കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്​.  

വിവാഹത്തിന് ശേഷം വളരെ മോശമായതും അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ഇതേതുടർന്ന് വനിത സിഐ കാവ്യയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സൈബർ പോലീസ് കേസ് അന്വേഷണം തുടങ്ങി.

Trending News