അഭിനേതാവ് സീതാറാം പാഞ്ചാല്‍ മരണമടഞ്ഞു

Updated: Aug 10, 2017, 12:21 PM IST
അഭിനേതാവ് സീതാറാം പാഞ്ചാല്‍ മരണമടഞ്ഞു

പീപലി ലൈവ്, സ്ലാംഡോഗ് മില്യനര്‍, പാന്‍സിംഗ് തോമര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ സീതാറാം പാഞ്ചാല്‍ ഇന്നു രാവിലെ ദിവംഗതനായി.

അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷത്തോളമായി ശ്വാസകോശാര്‍ബ്ബുദത്തിന് ചികിത്സയിലായിരുന്നു. കൂടാതെ കിഡ്നി തകരാറും അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കിടപ്പിലായിരുന്നു അദ്ദേഹം.

അവസാനകാലത്ത് ചികിത്സ ചിലവ് വഹിക്കാന്‍ ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സഹായം തേടിയിരുന്നു.