ആരാധ്യയുടെ കൈപിടിച്ച് കാന്‍സ് വേദിയില്‍ ഐശ്വര്യ

ആരാധ്യയുടെ കൈപിടിച്ച് വേദിയിലേക്ക് നടക്കുന്ന വീഡിയോ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു

Updated: May 13, 2018, 01:58 PM IST
ആരാധ്യയുടെ കൈപിടിച്ച് കാന്‍സ് വേദിയില്‍ ഐശ്വര്യ

കാത്തിരുന്ന ആരാധകരെ നിരാശരാക്കാതെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍. പള്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ചായിരുന്നു കാന്‍സിലെ റെഡ് കാര്‍പ്പറ്റിലേക്ക് ഐശ്വര്യ എത്തിയത്. മകള്‍ ആരാധ്യയുടെ കൈപിടിച്ച് റെഡ് കാര്‍പ്പറ്റിലേക്കെത്തിയ ഐശ്വര്യ ആരാധകരുടെ മനം കവര്‍ന്നു.

ചുവന്ന നിറത്തിലുള്ള ഉടുപ്പ് ധരിച്ചായിരുന്നു ആരാധ്യ പ്രത്യക്ഷപ്പെട്ടത്. ആരാധ്യയുടെ കൈപിടിച്ച് വേദിയിലേക്ക് നടക്കുന്ന വീഡിയോ ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു. അമ്മയുടെ വിരലില്‍ തൂങ്ങി ഒരു പാവക്കുട്ടിയെപ്പോലെ കറങ്ങുന്ന ആരാധ്യയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 

പ്രമുഖ ഫാഷൻ ഡിസൈനർ മൈക്കിൾ സിൻക്കോയാണ് ഐശ്വര്യയുടെ ഗൗണ്‍ രൂപകല്‍പന ചെയ്തത്.  ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ ഡിസൈനറാണ് മൈക്കിള്‍. കഴിഞ്ഞ വര്‍ഷവും ഐശ്വര്യക്കായി ഗൗണ്‍ ഒരുക്കിയത് മൈക്കിളായിരുന്നു.

 

 

Circle of Life 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on