പുരസ്‌കാര വേദിയില്‍ തന്നെ കെട്ടിപ്പിടിച്ച മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റായ്

സിനിമാ-ടെലിവിഷന്‍ രംഗത്തുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന മെറില്‍ സ്ട്രീപ്പ് അവാര്‍ഡ് ഓഫ് എക്‌സലന്‍സിന്‍റെ ആദ്യ അവാര്‍ഡാണ് ഐശ്വര്യ റായി വാങ്ങിയത്.  

Updated: Sep 10, 2018, 02:51 PM IST
പുരസ്‌കാര വേദിയില്‍ തന്നെ കെട്ടിപ്പിടിച്ച മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റായ്

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നായികയുമായ ഐശ്വര്യ റായ് ബച്ചന്‍ അടുത്തിടെ ലഭിച്ച മെറില്‍ സ്ട്രീപ് അവാര്‍ഡും അതിന്‍റെ വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗംമാകുന്നത്‍. വാഷിംഗ്ടണ്‍ ഡിസിയില്‍വെച്ച് നടന്ന ചടങ്ങില്‍ മകള്‍ ആരാധ്യക്കും അമ്മ വൃന്ദയ്ക്കുമൊപ്പം എത്തിയാണ് ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

 

 
 
 
 

 
 
 
 
 
 
 
 
 

MY LOVE..MY LIFE...

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

സിനിമാ-ടെലിവിഷന്‍ രംഗത്തുള്ള സ്ത്രീകള്‍ക്ക് നല്‍കുന്ന മെറില്‍ സ്ട്രീപ്പ് അവാര്‍ഡ് ഓഫ് എക്‌സലന്‍സിന്‍റെ ആദ്യ അവാര്‍ഡാണ് ഐശ്വര്യ റായി വാങ്ങിയത്.

അബു ജാനി, സന്ദീപ് ഖോസ്ല എന്നിവര്‍ ചേര്‍ന്ന് ഡിസൈന്‍ ചെയ്ത സുന്ദരമായ കറുപ്പും ഗോള്‍ഡനും ചേര്‍ന്ന ഒരു ഫിഷ്‌ടെയില്‍ ഗൗണ്‍ ആണ് ഐശ്വര്യ ചടങ്ങില്‍ ധരിച്ചത്. ഐശ്വര്യയുടെ ഈ ഡ്രസ്സിനെ ഒരുപാട് പേര്‍ പുകഴ്ത്തുകയും, കുറേപേര്‍ കളിയാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പ് ഖാന്‍ ഫെസ്റ്റിവലില്‍ ഐശ്വര്യ ധരിച്ച ഗൗണും വിവാദമായിട്ടുണ്ട്.

 

 
 
 
 

 
 
 
 
 
 
 
 
 

You my Aaradhya complete me Divine Blissful Eternal LOVE 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

വേദിയില്‍ എത്തി പുരസ്‌കാരം സ്വീകരിച്ച ഐശ്വര്യയെ ആദ്യം അഭിനന്ദിക്കാന്‍ ഓടി എത്തിയത് മകള്‍ ആരാധ്യ തന്നെയാണ്. വേദിയിലെത്തി അമ്മയെ കെട്ടിപ്പിടിച്ചാണ് ആറു വയസ്സുകാരി ആരാധ്യ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

ചടങ്ങിന് ശേഷം പുരസ്‌കാര ചിത്രങ്ങളും മകള്‍ ആരാധ്യ തന്നെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും ഐശ്വര്യ സാമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചിരുന്നു. അതിന് അടിക്കുറിപ്പായി ‘യൂ കംപ്ലീറ്റ് മീ ആരാധ്യ എന്നാണ് ഐശ്വര്യ എഴുതിയത്. 

 

 
 
 
 

 
 
 
 
 
 
 
 
 

LOVE YOU and THANK YOU 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

 

ആ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ‘പ്രൗഡ് ഹസ്ബന്‍ഡ്’ എന്നാണ് അഭിഷേക് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയത്.

ഐശ്വര്യയെ കൂടാതെ ജാന്‍വി കപൂറും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തന്‍റെ ആദ്യ സിനിമയായ ധടകിലെ അഭിനയത്തിനുള്ള എമറാള്‍ഡ് അവാര്‍ഡ് ഏറ്റു വാങ്ങാനാണ് ജാന്‍വി എത്തിയത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close