ബ്രഹ്മാണ്ഡചിത്രം 'ശിവായ്'യുടെ രണ്ടാം ട്രെയിലര്‍ പുറത്ത്

Last Updated : Oct 25, 2016, 04:53 PM IST
ബ്രഹ്മാണ്ഡചിത്രം 'ശിവായ്'യുടെ രണ്ടാം ട്രെയിലര്‍ പുറത്ത്

അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന ‘ശിവായ്’ യുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. ശിവായ് എന്ന പര്‍വതാരോഹകനായാണ് അജയ് ദേവ്ഗണ്‍ ചിത്രത്തിലെത്തുന്നത്.  2 മിനിറ്റ് 47 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

സയ്യേഷ സൈഗാള്‍, അലി കാസ്മി, വീര്‍ ദാസ്, എറിക്ക കര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസീം ബജാജാണ് ഛായാഗ്രഹണം. അജയ് ദേവ്ഗണ്‍, ജയന്ദിലാല്‍ ഗദ, ധവാല്‍ ഗധ, ശ്രേയണ്‍സ് ഹിരാവത്, നരേന്ദ്ര ഹിരാവത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഗിരീഷ് കര്‍ണാട്, സൗരഭ് ശുക്ല എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സന്ദീപ് ശ്രീവാസ്തവ തിരക്കഥയൊരുക്കുന്ന ചിത്രം ദീപാവലി റിലീസായി ഈ മാസം 28ന് തിയറ്ററുകളിലെത്തും. ശിവായ് യുടെ ആദ്യ ട്രെയിലറും ഇവിടെ കാണാം. 

Trending News