ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്തുമായി ഗണപതിയെത്തുന്നു

ഇന്ത്യ മുഴുവനും ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റിലയന്‍സ് ഇൻഡസ്ട്രീസ് ഉടമ  മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയുടെ വിവാഹം. 

Updated: Jun 11, 2018, 04:38 PM IST
ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്തുമായി ഗണപതിയെത്തുന്നു

മുംബൈ: ഇന്ത്യ മുഴുവനും ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റിലയന്‍സ് ഇൻഡസ്ട്രീസ് ഉടമ  മുകേഷ് അംബാനിയുടെ മൂത്ത പുത്രൻ ആകാശ് അംബാനിയുടെ വിവാഹം. 

റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെയും മോണയുടെയും ഇളയ മകൾ ശ്ലോക മേത്തയുമായാണ് ആകാശിന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.  

ജൂണ്‍ 30ന് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഗംഭീരമാകുമെന്നുറപ്പുള്ള വിവാഹത്തിന്‍റെ ക്ഷണകത്ത് തന്നെ ഇപ്പോള്‍ ഒരു വിസ്മയമായിരിക്കുകയാണ്. 

വെള്ള നിറത്തിലുള്ള പെട്ടിയില്‍ ഗണേശ വിഗ്രഹമടങ്ങിയ ക്ഷേത്രത്തോടൊപ്പമാണ് ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ക്ഷേത്രം പുറത്തെടുക്കുമ്പോള്‍ ക്ഷണകത്ത് ലഭിക്കുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന ക്ഷണക്കത്തിന് ഏകദേശം 15 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ച്ച്‌ 25ന് ഗോവയില്‍ വച്ച് ഇരുവരും മോതിരം മാറിയിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്‍റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്.