ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിന്‍റെ കഥ പറഞ്ഞ് അക്ഷയ്കുമാറിന്‍റെ 'ഗോള്‍ഡ്'

1948ല്‍ ഇന്ത്യ നേടിയ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിന്‍റെ കഥ പറയുന്ന അക്ഷയ്കുമാറിന്‍റെ പുതിയ ചിത്രം ഗോള്‍ഡിന്‍റെ ടീസര്‍ റിലീസ് ചെയ്തു. 

Last Updated : Feb 6, 2018, 04:43 PM IST
ഇന്ത്യയുടെ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിന്‍റെ കഥ പറഞ്ഞ് അക്ഷയ്കുമാറിന്‍റെ 'ഗോള്‍ഡ്'

1948ല്‍ ഇന്ത്യ നേടിയ ആദ്യ ഒളിമ്പിക് സ്വര്‍ണത്തിന്‍റെ കഥ പറയുന്ന അക്ഷയ്കുമാറിന്‍റെ പുതിയ ചിത്രം ഗോള്‍ഡിന്‍റെ ടീസര്‍ റിലീസ് ചെയ്തു. 

ഹോക്കിയുടെ ആവേശം കാണികളില്‍ നിറയ്ക്കുന്നതാണ് ടീസര്‍. 'ഇതുവരെ ഇന്ത്യ നിശബ്ദയായിരുന്നു. ഇനി ഇന്ത്യ പറയും, ലോകം കേള്‍ക്കും,' എന്ന ശക്തമായ ടാഗ്ലൈനോടുകൂടിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന 1946ന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

സ്വതന്ത്ര ഇന്ത്യയുടെ യശസ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഒളിമ്പിക്സ് ജൈത്രയാത്രയുടെ ആവേശകരമായ കാഴ്ചകളാണ് ചിത്രം പങ്കു വയ്ക്കുന്നത്. റീമ കാഗ്തിയാണ് ചിത്രത്തിന്‍റെ സംവിധാനം. 

Trending News