കാത്തിരിപ്പിനൊടുവിൽ പൂമരം തീയേറ്ററുകളിലേക്ക്

കാത്തിരിപ്പിനൊടുവിൽ പൂമരത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ച് ചിത്രത്തിലെ നായകന്‍ കാളിദാസ് ജയറാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീസോൺ കലോത്സവ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്.

Last Updated : Feb 5, 2018, 07:58 PM IST
കാത്തിരിപ്പിനൊടുവിൽ പൂമരം തീയേറ്ററുകളിലേക്ക്

കാത്തിരിപ്പിനൊടുവിൽ പൂമരത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ച് ചിത്രത്തിലെ നായകന്‍ കാളിദാസ് ജയറാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സീസോൺ കലോത്സവ വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കാളിദാസ് പങ്കുവെച്ചത്.

മാർച്ച് ആദ്യ വാരം ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് കാളിദാസ് സൂചിപ്പിച്ചത്. 

ചിത്രത്തിന്‍റെ റിലീസ് വൈകുന്നതിനെ പരിഹസിച്ച് നിരവധി ട്രോളുകൾ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വയം ട്രോളി കാളിദാസ് തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

കാളിദാസും സംവിധായകൻ എബ്രിഡ് ഷൈനും ഗോപി സുന്ദറുമൊന്നിച്ച പൂമരത്തിലെ ഞാനും ഞാനുമെന്നാളും...എന്ന പാട്ട് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവര്‍ മൂവരും ഒന്നിച്ചുള്ള ചിത്രം ഗോപി സുന്ദറിന്‍റെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Trending News