close
This ad will auto close in 10 seconds


ഇന്ത്യന്‍ സിനിമയിലെ ചരിത്ര നേട്ടവും സ്വന്തമാക്കി ബാഹുബലി2; 1000 കോടിയും കടന്നു മുന്നേറുന്നു

Last Updated: Monday, May 8, 2017 - 16:15
ഇന്ത്യന്‍ സിനിമയിലെ ചരിത്ര നേട്ടവും സ്വന്തമാക്കി ബാഹുബലി2; 1000 കോടിയും കടന്നു മുന്നേറുന്നു

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുകയാണ്​ ബാഹുബലി. ആയിരം കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയാണ് ബാഹുബലി 2 സ്വന്തം പേരില്‍ കുറിച്ചത്.

ഇന്ത്യയില്‍നിന്നും 800 കോടിയും വിദേശത്തുനിന്നും 200 കോടിയും സ്വന്തമാക്കിയാണ് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. ട്രേഡ് ട്രാക്കര്‍ രമേശ് ബാലയും ഇക്കാര്യം സ്ഥിരീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2014ൽ പുറത്തിറങ്ങിയ പി.കെയായിരുന്നു  ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം. ആഗോളതലത്തില്‍ 743 കോടി രൂപ നേടി അമീര്‍ ഖാന്‍റെ പികെ കുറിച്ച റെക്കോഡ് ബാഹുബലി തകര്‍ത്തു കഴിഞ്ഞു. ബാഹുബലിയുടെ ഒന്നാം ഭാഗം 650 കോടി രൂപയാണ് ബോക്‌സോഫിസില്‍ നേടിയത്. രണ്ടു ഭാഗങ്ങളും കൂടിച്ചേര്‍ന്നാല്‍ കളക്ഷന്‍ 1650 കോടിയായി. ഇത് 2000 കോടി കടക്കുമെന്നുറപ്പായിക്കഴിഞ്ഞു..

അതിവേഗത്തിൽ 100 കോടി ശേഖരിച്ച ചിത്രം ഏറ്റവും കൂടുതൽ തി​േയറ്റർ റിലീസ്​ എന്നിങ്ങനെ മറ്റ്​ നിരവധി  റെക്കോർഡുകളും ബാഹുബലി മറികടന്നിരുന്നു.



First Published: Monday, May 8, 2017 - 16:15
comments powered by Disqus