അനുഷ്‌ക ശര്‍മയ്ക്ക് ഇനി വിശ്രമം

നട്ടെല്ലിനെ ബാധിക്കുന്ന ബള്‍ജി൦ഗ് ഡിസ്‌ക്ക് രോഗം ബാധിച്ചിരിക്കുന്നതിനാലാണ് വിശ്രമം. 

Updated: Sep 14, 2018, 06:54 PM IST
അനുഷ്‌ക ശര്‍മയ്ക്ക് ഇനി വിശ്രമം

ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വീരാട് കോഹ്ലിയുടെ പത്നിയുമായ അനുഷ്‌ക ശര്‍മയ്ക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു. നട്ടെല്ലിനെ ബാധിക്കുന്ന ബള്‍ജി൦ഗ് ഡിസ്‌ക്ക് രോഗം ബാധിച്ചിരിക്കുന്നതിനാലാണ് വിശ്രമം. 

ബള്‍ജിംഗ് ഡിസ്‌ക്ക്, അല്ലെങ്കില്‍ സ്ലിപ്പ് ഡിസ്‌ക്ക് എന്നറിയപ്പെടുന്ന നട്ടെല്ലിന്‍റെ തരുണാസ്ഥി നിര്‍മ്മിതമായ വ്യത്താകാര പ്ലേറ്റുകള്‍ തെന്നിമാറുന്ന അവസ്ഥയാണ് അനുഷ്‌ക്കയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ, താരത്തിന് പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ബള്‍ജി൦ഗ് ഡിസ്‌ക്ക് എന്നത് സാധാരണയായി കണ്ടു വരുന്ന രോഗാവസ്ഥയാണ്. അമിതഭാരം ഉയര്‍ത്തുകയോ ശരീരഭാരം അമിതമായി വര്‍ധിക്കുകയോ ചെയ്യുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. 

കൃത്യമായ രീതിയിലല്ലാതെ ഭാരം ഉയര്‍ത്തുമ്പോഴും ഇതു സംഭവിക്കാം. കഴുത്ത്, അരക്കെട്ട് തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് ശക്തമായ വേദന, തരിപ്പ്, മരവിപ്പ്, പെരുപ്പ് എന്നിവ അനുഭവപ്പെടുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അനുഷ്കയ്ക്കു ബൾജി൦ഗ് ഡിസ്ക് സ്ഥിരീകരിച്ചതോടെ പരിപൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close