വെറുതെ തട്ടാനുള്ള പന്തല്ല; ഇത് ഭൂഗോളം, ആവേശം നിറച്ച് ക്യാപ്റ്റന്‍റെ ട്രെയിലര്‍

ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച കളിക്കാരന്‍ വി.പി സത്യന്‍റെ ജീവിതം പറയുന്ന ചിത്രം ക്യാപ്റ്റന്‍റെ ട്രെയിലറെത്തി. സത്യന്‍ എന്ന കളിക്കാരനെ മാത്രമല്ല മൈതനാത്തിന് പുറത്തെ സത്യനെ കൂടി പരിചയപ്പെടുത്തുന്നതാണ് ട്രെയിലര്‍. 

Last Updated : Feb 7, 2018, 07:47 PM IST
വെറുതെ തട്ടാനുള്ള പന്തല്ല; ഇത് ഭൂഗോളം, ആവേശം നിറച്ച് ക്യാപ്റ്റന്‍റെ ട്രെയിലര്‍

ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട എക്കാലത്തേയും മികച്ച കളിക്കാരന്‍ വി.പി സത്യന്‍റെ ജീവിതം പറയുന്ന ചിത്രം ക്യാപ്റ്റന്‍റെ ട്രെയിലറെത്തി. സത്യന്‍ എന്ന കളിക്കാരനെ മാത്രമല്ല മൈതനാത്തിന് പുറത്തെ സത്യനെ കൂടി പരിചയപ്പെടുത്തുന്നതാണ് ട്രെയിലര്‍. 

വി.പി സത്യനായി പ്രമുഖ താരം ജയസൂര്യയാണ് ചിത്രത്തിലെത്തുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.പി സത്യന്‍റെ ഭാര്യ അനിതയായി അനു സിതാര വേഷമിടുന്നു. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. 

Trending News