ക്യാപ്റ്റനായി ജയസൂര്യ, ടീസര്‍ കാണാം

കാല്‍പന്തു കളിയുടെ ആവേശംനിറച്ച് ക്യാപ്റ്റന്‍റെ ക്യാരക്ടര്‍ ടീസര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തിളക്കേമറിയ താരം വി.പി സത്യനായി ജയസൂര്യ എത്തുന്ന ചിത്രമാണ് ക്യാപ്റ്റന്‍. 

Updated: Jan 12, 2018, 07:30 PM IST
ക്യാപ്റ്റനായി ജയസൂര്യ, ടീസര്‍ കാണാം

കാല്‍പന്തു കളിയുടെ ആവേശംനിറച്ച് ക്യാപ്റ്റന്‍റെ ക്യാരക്ടര്‍ ടീസര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തിളക്കേമറിയ താരം വി.പി സത്യനായി ജയസൂര്യ എത്തുന്ന ചിത്രമാണ് ക്യാപ്റ്റന്‍. 

പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. വി.പി സത്യനായെത്തുന്ന ജയസൂര്യയുടെ ക്യാരക്ടര്‍ ടീസറാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച പ്രതിരോധ നിരയിലെ കളിക്കാരനെ ആവേശം ഒട്ടും ചോരാതെ ജയസൂര്യ പകര്‍ത്തി വച്ചിരിക്കുന്നു. 

ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.പി സത്യന്‍റെ ഭാര്യ അനിതയായി അനു സിതാര വേഷമിടുന്നു. ഗോപി സുന്ദറിന്‍റെതാണ് സംഗീതം.