പാടിത്തകര്‍ത്ത് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍; ശ്രദ്ധ നേടി മാസ്റ്റര്‍പീസിലെ ഗാനം

ക്രിസ്മസ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ വീഡിയോ കൂടി പുറത്തിറങ്ങി. മധുമൊഴി രാധേ എന്ന് തുടങ്ങുന്ന ക്ലാസിക് ഗാനമാണ് റിലീസായത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍  അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. 

Last Updated : Dec 16, 2017, 04:59 PM IST
പാടിത്തകര്‍ത്ത് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍; ശ്രദ്ധ നേടി മാസ്റ്റര്‍പീസിലെ ഗാനം

ക്രിസ്മസ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ വീഡിയോ കൂടി പുറത്തിറങ്ങി. മധുമൊഴി രാധേ എന്ന് തുടങ്ങുന്ന ക്ലാസിക് ഗാനമാണ് റിലീസായത്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍  അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. 

ഗോകുല്‍ സുരേഷും മഹിമ നമ്പ്യാരുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളസിനിമയില്‍ എത്തുന്ന ക്ലാസിക് നൃത്തഗാനരംഗം കൂടിയാണ് ഇത്. 

മധു ബാലകൃഷ്ണന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. ഹരിനാരായണന്‍റെതാണ് വരികള്‍. 

ഉണ്ണി മുകുന്ദന്‍, ലെന, പൂനം ബാജ്വ, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അജയ് വസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്മസിന് തിയ്യറ്ററുകളിലെത്തും. 

Trending News