പെണ്‍കഥകളുടെ 'ക്രോസ്റോഡ്' ഒടുവില്‍ തിയറ്ററുകളിലേക്ക്; റിലീസ് ഒക്ടോബര്‍ 13ന്

Updated: Oct 10, 2017, 01:24 PM IST
പെണ്‍കഥകളുടെ 'ക്രോസ്റോഡ്' ഒടുവില്‍ തിയറ്ററുകളിലേക്ക്; റിലീസ് ഒക്ടോബര്‍ 13ന്

സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പത്ത് ചെറുസിനിമകളുടെ കൂട്ടായ്മയായ ക്രോസ്റോഡ് തിയറ്ററുകളിലേക്ക്. ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിയിരുന്നു. ഒടുവില്‍ ചിത്രം ഒക്ടോബര്‍ 13ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

ലെനിന്‍ രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ പത്ത് സംവിധായകരും തെന്നിന്ത്യയിലെ പ്രമുഖ നടിമാരും ഒന്നിക്കുന്ന ചിത്രം കേരളത്തിലെമ്പാടും അമ്പതോളം തിയറ്ററുകളില്‍ റിലീസ് ചെയ്യും. ആദ്യകാല നടി കാഞ്ചന, മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, ഇഷ തല്‍വാര്‍, സ്രിന്‍ഡ, മൈഥിലി, പ്രിയങ്ക നായര്‍, അഞ്ജലി നായര്‍, മാനസ രാധാകൃഷ്ണന്‍ എന്നിവരാണ് വിവിധ ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. 

ചിത്രത്തിനായി ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ചേര്‍ന്നൊരിക്കിയ 'വീരാംഗന' എന്ന ഗാനം ഹിറ്റായിരുന്നു. അവിര റബേക്കയാണ് ഗാനത്തിന് വരികളൊരുക്കിയത്. 

ലെനിന്‍ രാജേന്ദ്രന്‍, അവിര റബേക്ക, നേമം പുഷ്പരാജ്, പ്രദീപ്നായര്‍, ബാബു തിരുവല്ല, അശോക് ആര്‍ നാഥ്, ശശി പരവൂര്‍, ആല്‍ബര്‍ട്ട്, മധുപാല്‍, നയന സൂര്യന്‍ എന്നിവരാണ് സിനിമയിലെ ചെറുചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ കാണാം. 

https://youtu.be/0zpyGkCu6OE