ദിലീപിന്‍റെ ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; 'രാമലീല' 28ന് തിയേറ്ററുകളിലേക്ക്

Last Updated : Sep 13, 2017, 12:14 PM IST
ദിലീപിന്‍റെ ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; 'രാമലീല' 28ന് തിയേറ്ററുകളിലേക്ക്

അനിശ്ചിതത്വത്തിനൊടുവില്‍ ദിലീപ് നായകനാകുന്ന ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററുകളിലേക്ക്. കഴിഞ്ഞ ജൂലൈ 21ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം, നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10ന് ദിലീപ് അറസ്റ്റിലയതോടെ അനിശ്ചിതമായി നീളുകയായിരുന്നു.  ചിത്രത്തിന്‍റെ  അണിയറപ്രവര്‍ത്തകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. 

നിലവില്‍ ചിത്രം റിലീസ് ചയ്യുന്നതില്‍ തടസമില്ലെന്നും നല്ല ചിത്രമാണെങ്കില്‍ പ്രേഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ദിലീപിന്‍റെ ജാമ്യത്തിനായി കാത്തു നില്‍കാതെ സെപ്റ്റംബര്‍ 28ന് വൈഡ് റിലീസ് ചെയ്യാന്‍ സംവിധായകനും നിര്‍മ്മാതാവും തീരുമാനിക്കുകയായിരുന്നു. 

Trending News