സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!

സംവിധായകന്‍റെ കമന്‍റും പരസ്യവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. 

Updated: May 16, 2018, 09:01 PM IST
സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!

ചലച്ചിത്രതാരം ജയസൂര്യയുടെ ഭാര്യ സരിത നടത്തുന്ന ബൂട്ടീക്കിന്‍റെ പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. സ​രി​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'സ​രി​ത ജ​യ​സൂ​ര്യ ഡി​സൈ​ൻ സ്റ്റു​ഡി​യോ'​യു​ടെ ഹോര്‍ഡിംഗിലെ മോഡലാണ് പരസ്യത്തെ വ്യത്യസ്തമാക്കുന്നത്. 

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ മേരിക്കുട്ടിയായി വേഷമിട്ടിരിക്കുന്ന ജയസൂര്യയെ വച്ചാണ് സരിതയുടെ പരസ്യം. കൊച്ചിയില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പരസ്യത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

പരസ്യം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ ഫേസ്ബുക്കില്‍ പങ്കു വച്ചു. സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രം പോസ്റ്റ് ചെയ്തിരക്കുന്നത്. സംവിധായകന്‍റെ കമന്‍റും പരസ്യവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍. 

ട്രാന്‍സ്ജെന്‍ഡറായ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും.