മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നു

Last Updated : Oct 16, 2017, 04:31 PM IST
മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നു

പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മീനയും വീണ്ടും ഒരുമിക്കുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ ആയിരുന്നു അവര്‍ ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം അതിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്.

പേരിട്ടിട്ടില്ലാത്ത ഡ്രാമ ത്രില്ലര്‍ ആയ ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷയും മുഖ്യകഥാപാത്രമായി എത്തും. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് മുംബൈ, പൂനൈ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും നടക്കുക. മേയ് ആദ്യം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ പേരിടല്‍ കര്‍മം അടുത്തയാഴ്ച നടക്കും. മോഹന്‍ലാലിനെ എക്‌സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുന്ന വിവരം.

Trending News