ബിഗ്‌ ബോസ് ഒന്നാം ദിവസം: വീടിനെ ഒരാഴ്ച ശ്വേത നയിക്കും

  

Last Updated : Jun 26, 2018, 04:31 PM IST
ബിഗ്‌ ബോസ് ഒന്നാം ദിവസം: വീടിനെ ഒരാഴ്ച ശ്വേത നയിക്കും

വലിയ പ്രശ്നങ്ങളും, പരിഭവങ്ങളും ഒന്നുമില്ലാതെ ബിഗ്‌ ബോസിന്‍റെ ഒന്നാമത്തെ ദിവസം കഴിഞ്ഞുകൂടി എന്നുതന്നെ പറയാം. എന്തൊക്കെയാണ് ബിഗ്‌ ബോസിന്‍റെ ഒന്നാം ദിവസം നടന്ന സംഭവങ്ങളെന്ന് നോക്കാം. 

ബിഗ്‌ ബോസിന്‍റെഅറിയിപ്പിനെ തുടര്‍ന്ന് സാബു അരിസ്റ്റോ സുരേഷിനെ കണ്‍ഫഷന്‍ മുറിയില്‍ എത്തിച്ചു. സുരേഷിന്‍റെ കാലില്‍ നാല് കുത്തികെട്ടുകള്‍ ഉണ്ടെന്നു മുറിയില്‍ നിന്നു പുറത്തിറങ്ങിയ സാബു മറ്റുള്ള മത്സരാര്‍ത്ഥികളെ അറിയിക്കുന്നു. റൂമിലെത്തിയ സുരേഷ് സിഗരറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് സിഗരറ്റ് വലിക്കാന്‍ അവസരം ലഭിച്ച സുരേഷിനെ കസേരയില്‍ ഇരുത്തി സാബുവും, മനോജും ശ്രീനീഷും ചേര്‍ന്ന് ചുമന്ന്‍ സ്മോക്കിംഗ് സോണില്‍ എത്തിക്കുന്നു. 

അടുക്കളയിലെ തിരക്കിട്ട പണിക്കിടെ അമ്മയുണ്ടാകുന്ന ഭക്ഷണത്തില്‍ സ്നേഹം കലര്‍ന്നിടുണ്ടാകും എന്ന അനൂപിന്‍റെ വാചകം കേട്ട് വിഷമത്തോടെ പേര്‍ളി അവിടെ നിന്നും പോകുന്നു. പേര്‍ളിയുടെ മാനസികാവസ്ഥ കണ്ട അനൂപ്‌ പേര്‍ളിക്ക് അമ്മയില്ലേയെന്നു സാബുവിനോട്‌ ചോദിക്കുന്നു. പേര്‍ളിയെ തിരികെ വിളിച്ച അനൂപ്‌ എന്തിനാണ് കരയുന്നതെന്ന് ചോദിക്കുന്നു. അമ്മയെയും ഫുഡിനെയും മിസ്‌ ചെയ്യുന്നു എന്ന് പേര്‍ളി. സാബു വിളിച്ചതനുസരിച്ച് അടുക്കളയിലെത്തിയ രഞ്ജിനി പേര്‍ളിയെ സമാധാനിപ്പിക്കുന്നു

വൈകുന്നേരം മൂന്നുമണിയ്ക്ക് ബിഗ്‌ ബോസിന്‍റെ നിര്‍ദേശപ്രകാരം ' മനകണ്ണ്‍' എന്ന ടാസ്ക് ശ്രീലക്ഷ്മി വിവരിക്കുന്നു. ഷോയില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തി ആര്?? എന്നതായിരുന്നു ബിഗ്‌ ബോസിന്‍റെ ചോദ്യം. ടാസ്ക് പൂര്‍ത്തിയായപ്പോള്‍ 8 മത്സരാര്‍ത്ഥികള്‍ നിര്‍ദേശിച്ച പേര് അതിഥിയുടേതായിരുന്നു. ഡേവിഡിന്‍റെ പേര് അഞ്ച് മത്സരാര്‍ത്ഥികളും, മനോജ്‌, ശ്രീനിഷ്, ശ്വേത എന്നിവരുടെ പേരുകള്‍ ഓരോരുത്തരും നിര്‍ദേശിച്ചു.

സാബുവിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച് ക്യാപ്റ്റന്‍സി ടാസ്ക് നല്‍കുന്നു. 'കപ്പിത്താന്‍' എന്ന ടാസ്കില്‍ ബിഗ്‌ ബോസ് ഹൗസിലെ ക്യാപ്റ്റനെയാണ് തെരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ ടാസ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ അതിഥിയെ ക്യാപ്റ്റന്‍സി ടാസ്കില്‍ നിന്നും ഒഴിവാക്കാനും ബിഗ്‌ ബോസ് നിര്‍ദേശിക്കുന്നു. മത്സരാര്‍ത്ഥികളില്‍ 13 പേരും വോട്ട് ചെയ്തതോടെ ശ്വേത മേനോനെ ബിഗ്‌ ബോസ് ഈ ആഴ്ചത്തെ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നു.

അടുത്ത നോമിനേഷന്‍ പ്രക്രിയ ആരംഭിക്കുന്നതായി ബിഗ്‌ ബോസ് അറിയിക്കുന്നു. ഓരോരുത്തരെയായി കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച ബിഗ്‌ ബോസ് രണ്ട് പേരുകള്‍ വീതം ആഫ്റ്റര്‍ സോണ്‍ നോമിനേഷനായി നിര്‍ദേശിക്കാന്‍ ആവശ്യപെടുന്നു. 9വോട്ടുകള്‍ നേടിയ അതിഥി, 5വോട്ടുകള്‍ നേടിയ ഡേവിഡ്, നാല് വോട്ടുകള്‍ നേടിയ ശ്രീനിഷ്, മൂന്ന് വോട്ടുകള്‍ വീതം നേടിയ ദിയ, ഹിമ എന്നിവരെ ബിഗ് ബോസ് തെരഞ്ഞെടുത്തു. 

പ്രത്യേകം അവകാശങ്ങള്‍ ഉള്ള ശ്വേതയ്ക്ക് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് ബിഗ്‌ ബോസിന്‍റെ  അറിയിപ്പിനെ തുടര്‍ന്ന് സുരേഷിന്‍റെ പേര് നിര്‍ദേശിച്ച ശ്വേത ബിഗ്‌ ബോസ് വീട്ടിലെ നിയമങ്ങള്‍ അധിക നാള്‍ പാലിക്കാന്‍ സുരേഷിന് സാധിക്കില്ലെന്നും ബിഗ്‌ ബോസ് വീട്ടില്‍ അദ്ദേഹത്തിനു സുഖപ്രദമായ ജീവിതമായിരിക്കില്ലെന്നും പറയുന്നു. 

Trending News