ഇരുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒന്നിച്ച് വീണ്ടുമെത്തുന്നു

നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിക്കുകയാണ്, ബിഗ്‌ സ്ക്രീനില്‍. 

Updated: Feb 9, 2018, 03:40 PM IST
ഇരുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒന്നിച്ച് വീണ്ടുമെത്തുന്നു

മുംബൈ: നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിക്കുകയാണ്, ബിഗ്‌ സ്ക്രീനില്‍. 

ഹിന്ദി സിനിമ ലോകത്തെ ഷെഹന്‍ഷാ അമിതാബ് ബച്ചനും ഋഷി കപൂറുമാണ് '102 നോട്ട് ഔട്ട്‌' എന്ന  ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. ഇതിനു മുന്‍പ് രണ്ടുപേരും ഒന്നിച്ചഭിനയിച്ചത് 'അമര്‍ അക്ബര്‍ ആന്റണി' എന്ന ചിത്രത്തില്‍ ആയിരുന്നു, അതും 27 വര്‍ഷങ്ങള്‍ക്കു മുന്‍പ്.
  
മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു അച്ഛനും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ചിത്രത്തിന്‍റെ ഇതി വൃത്തം. 

സൗമ്യ ശുക്ല തിരക്കഥ എഴുതി ഉമേഷ് ശുക്ല സംവിധാനം ചെയ്ത '102 നോട്ട് ഔട്ട്‌' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. 102 വയസ്സുള്ള ഉന്മേഷവാനായ അച്ഛനായി അമിതാബ് ബച്ചന്‍ വേഷമിടുന്നു.  അമിതാബ് ബച്ചന്‍റെ 75 വയസ്സുള്ള മകനായാണ്‌ ഋഷി കപൂര്‍ എത്തുന്നത്‌. 

ഉത്സാഹത്തോടെ ബ്യൂഗിള്‍ വായിക്കുന്ന അച്ഛനും യോഗ ചെയ്ത് ആരോഗ്യ രക്ഷ നടത്തുന്ന മകനും, കൂടാതെ ഒന്നിച്ച് ഇരുവരും മഴയത്ത് നൃത്തം ചെയ്യുന്നതും ടീസറില്‍ കാണാം. 

മെയ്‌ 4നായി കാത്തിരിക്കാം. സ്വന്തം മകനെ വൃദ്ധസദനത്തിലെയ്ക്കയയ്ക്കുന്ന ലോകത്തെ ആദ്യത്തെ പിതാവിനെ അന്ന് നമുക്ക് കാണാം.