സാഗര ഭംഗിയില്‍ നിവിനും തൃഷയും; ഹേയ് ജൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരം തൃഷയും മുഖ്യകഥാപാത്രങ്ങളാകുന്ന ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗോവയിലും ഫോര്‍ട്ട് കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം. 

Updated: Nov 13, 2017, 08:19 PM IST
സാഗര ഭംഗിയില്‍ നിവിനും തൃഷയും; ഹേയ് ജൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരം തൃഷയും മുഖ്യകഥാപാത്രങ്ങളാകുന്ന ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് നിവിന്‍ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗോവയിലും ഫോര്‍ട്ട് കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം. 

ഫോര്‍ട്ട് കൊച്ചിയിലെ സാധാരണ ആംഗ്ലോ ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അവിടെ നിന്നും ഗോവയില്‍ എത്തിപ്പെടുന്ന ജൂഡിന്‍റെ ജീവിതത്തിലേക്ക് ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടി കടന്നു വരുന്നു. ശ്യാമപ്രസാദിന്‍റെ തന്നെയാണ് ചിത്രത്തിന്‍റെ കഥയും. 

സിദ്ദിഖ്, നീനാകുറുപ്പ്, അപൂര്‍വ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍കുമാര്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.