"ഇന്ദു സര്‍ക്കാര്‍" - സു​​പ്രീം​​കോ​​ട​​തിയുടെ അനുമതിയോടെ ഇന്ന് തിയേറ്ററുകളില്‍

Last Updated : Jul 28, 2017, 12:39 PM IST
"ഇന്ദു സര്‍ക്കാര്‍" - സു​​പ്രീം​​കോ​​ട​​തിയുടെ അനുമതിയോടെ ഇന്ന് തിയേറ്ററുകളില്‍

പ്രസക്ത സംവിധായകന്‍ മധുര്‍ ഭ​ണ്ഡാ​ർ​ക​റുടെ അടിയന്തിരാവസ്ഥകാലത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത 'ഇന്ദു സര്‍ക്കാര്‍' ഇന്ന് തി​യ​റ്റ​റു​ക​ളി​ൽ. 

ഇ​ന്ദി​രാ​ഗാ​ന്ധി​യേ​യും സ​ഞ്ജ​യ് ഗാ​ന്ധി​യേ​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെ​തി​രേ പ​രാ​തി ഉയര്‍ന്നിരുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌ തടയണം എന്ന ആവശ്യവുമായി സഞ്ജയ്‌ ഗാന്ധിയുടെ 'മകള്‍' എന്നവകാശവുമായി വന്ന പ്രിയ സിംഗ് പോള്‍ നല്‍കിയ അപ്പീലാണ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്‌ തള്ളുകയും ചി​ത്ര​ത്തി​ന്‍റെ പ്രദർ​ശ​നം സ്റ്റേ ​ചെ​യ്യാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ക്കുകയും ചെയ്തത്‌.  

സെ​ൻ​സ​ർ ബോ​ർ​ഡ് നി​ർ​ദേ​ശി​ച്ച പ്ര​കാ​രം 14 ക​ട്ടു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. പു​തു​ത​ല​മു​റ​യ്ക്കു​മു​ന്നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ച​രി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് 'ഇ​ന്ദു സ​ർ​ക്കാ​ർ' എ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ അവകാശപ്പെടുന്നത്. 

Trending News