നൂറ്റാണ്ടിന്‍റെ ഭരണത്തുടര്‍ച്ചയ്ക്കായി മകനെത്തുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ

ചിത്രത്തെ സംവിധായകന്‍ തന്നെ റൊമാന്റിക് എന്ന്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയപ്പോൾ ഇതൊരു ആക്‌ഷൻ ചിത്രമാണോയെന്ന സംശയത്തിലാണ് ആരാധകര്‍. 

Arun Aravind | Updated: Jul 9, 2018, 05:47 PM IST
നൂറ്റാണ്ടിന്‍റെ ഭരണത്തുടര്‍ച്ചയ്ക്കായി മകനെത്തുന്നു, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ

സാഗർ ഏലിയാസ് ജാക്കി... 

എണ്‍പത്തിയേഴുകളില്‍ മലയാള ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച മൂന്ന് പേരുകളാല്‍ അറിയപ്പെട്ട ഒറ്റയാന്‍! ഇരുപതാം നൂറ്റാണ്ട് അച്ഛൻ ഭരിച്ചെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭരിക്കാന്‍ മകന്‍ എത്തുകയാണ്.

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രണവ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

മോഹൻലാലിന്‍റെ ഇരുപതാം നൂറ്റാണ്ടും, സാഗർ ഏലിയാസ് ജാക്കിയും സൃഷ്‌ടിച്ച അലയൊലികൾ 30 വര്‍ഷത്തിനിപ്പുറവും മായാതെ നില്‍ക്കുന്നതിനിടയിലാണ് പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തുന്നത്.

ചിത്രത്തെ സംവിധായകന്‍ തന്നെ റൊമാന്റിക് എന്ന്‍ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തിയപ്പോൾ ഇതൊരു ആക്‌ഷൻ ചിത്രമാണോയെന്ന സംശയത്തിലാണ് ആരാധകര്‍. 

മുളകുപ്പാടം ഫിലിംസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ആദ്യചിത്രം രാമലീല നിർമ്മിച്ചതും ടോമിച്ചൻ മുളകുപ്പാടമായിരുന്നു.

ടൈറ്റില്‍

പിന്നാമ്പുറക്കാഴ്ചകള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് വമ്പൻ ടീമുകളാണ്. ചിത്രത്തിന്‍റെ ആക്​ഷൻ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. സംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം അഭിനന്ദ് രാമാനുജൻ. എഡിറ്റിങ് വിവേക് ഹർഷൻ. ആർട്ട് ജോസഫ് നെല്ലിക്കൽ. പ്രൊഡക്ഷൻ കണ്ട്രോളർ നോബിൾ ജേക്കബ്. ഈ മാസം 23ന് കാഞ്ഞിരപ്പള്ളിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close