ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ (27) യുടെ വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.
വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് യാത്ര ചെയ്യാനായി ഒരുക്കിയത് 100 ചാര്‍ട്ടേഡ് വിമാനങ്ങളാണ്. ലോകപ്രശസ്ത പോപ് ഗായിക ബിയോണ്‍സ് ആണ് സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത്.
ക്ഷണിതാക്കള്‍ക്ക് ആപ്പിലൂടെ ആഘോഷത്തെ കുറിച്ച് വിവരങ്ങള്‍ നല്കിക്കൊണ്ടിരിക്കും. ചൊവ്വാഴ്ച മുംബൈയിലാണ് വിവാഹം. പിരമള്‍ ഗ്രൂപ്പ് ഉടമ അജയ് പിരമളിന്റെ മകന് ആനന്ദ് പിരമള്‍ ആണ് ഇഷയുടെ വരന്.
3 ദിനം നീളുന്ന ആഘോഷം ഈ ആഴ്ച ഒടുവില്‍ ഉദയ്പുരില്‍ ആരംഭിക്കും. ഉദയ്പുരിലെ വിമാനത്താവളത്തിലാണ് 100 വിമാനങ്ങളുമുള്ളത്. കഴിഞ്ഞ ആഴ്ച വിവാഹിതയായ പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കും.
മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനും ഭാര്യ ഹിലരിയും എത്തുമെന്നു കരുതുന്നു. മുംബൈയില്‍ കടലിന് അഭിമുഖമായ 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആഡംബര ബംഗ്ലാവിലാകും നവദമ്പതികള്‍ താമസിക്കുന്നത്.