അമ്മയുടെ അഭാവത്തില്‍ ജാന്‍വി പിറന്നാള്‍ ആഘോഷിച്ചത് ഒരുപാട് അമ്മമാരോടൊപ്പം

  

Updated: Mar 7, 2018, 12:28 PM IST
അമ്മയുടെ അഭാവത്തില്‍ ജാന്‍വി പിറന്നാള്‍ ആഘോഷിച്ചത് ഒരുപാട് അമ്മമാരോടൊപ്പം

അമ്മയുടെ വിയോഗത്തിന് ശേഷം ജാന്‍വി കപൂര്‍ പിറന്നാള്‍ ആഘോഷിച്ചത് ഒരുപാട് അമ്മമാരോടൊപ്പം.  വൃദ്ധസദനത്തില്‍ ആരുമില്ലാത്തവര്‍ക്കൊപ്പം പിറന്നാള്‍ദിനം ചെലവഴിക്കുന്നത് ശ്രീദേവിയുടെ ശീലമായിരുന്നു. അമ്മയില്ലാത്ത ആദ്യത്തെ പിറന്നാളിന് അമ്മയുടെ ആ ശീലത്തെ മുറുകെപിടിച്ച് ജാന്‍വിയെത്തി.

തുറന്നുവച്ച കേക്കുകള്‍ക്കുമുമ്പില്‍ സങ്കടത്തോടെയിരിക്കുന്ന ജാന്‍വിയുടെ ചിത്രം ശ്രീദേവിയേയും കുടുംബത്തേയും സ്‌നേഹിക്കുന്നവരുടെ മുമ്പില്‍ നൊമ്പരപ്പാടായി. വൃദ്ധസദത്തിലെ അംഗങ്ങള്‍ ഹാപ്പി ബെര്‍ത്ത് ഡെ പാടിയപ്പോള്‍ അവരോടൊപ്പം ചേര്‍ന്ന് കൈയടിക്കുന്ന വീഡിയോയും വൈറലാണ്. അവരുടെ സന്തോഷത്തില്‍ പങ്കുചേരുമ്പോഴും ജാന്‍വിയുടെ ഹൃദയം സങ്കടലായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ കാണാം: