ജിംബ്രൂട്ടന്‍ അല്ലെങ്കിലും സൂപ്പറാ!

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിലൂടെ ജോയ് താക്കോല്‍ക്കാല്‍ക്കാരനും ഗഡികളും മലയാളികള്‍ക്കിടയിലേക്ക് വീണ്ടും എത്തിയിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയാണ് ജോയ്യേട്ടന്‍റെ ക്ലോസ് ഗഡിയായ ജിംബ്രൂട്ടന്‍റെ മുഖത്ത്. രണ്ടാമത്തെ വരവില്‍ ആളുകള്‍ക്ക് സ്നേഹം കൂടിയിട്ടുണ്ടെന്ന് ഗോകുലന്‍ പറയുന്നു. ഗോകുലന്‍റെ ഫേസ്ബുക്ക് പേജില്‍ ആ സ്നേഹം പ്രേക്ഷകര്‍ എഴുതി നിറക്കുന്നു. സിനിമ കണ്ടവര്‍ക്ക് ഒന്നേ പറയാനുള്ളൂ, ജിംബ്രൂട്ടന്‍ അല്ലെങ്കിലും സൂപ്പറാ!

Last Updated : Nov 30, 2017, 07:51 PM IST
ജിംബ്രൂട്ടന്‍ അല്ലെങ്കിലും സൂപ്പറാ!

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിലൂടെ ജോയ് താക്കോല്‍ക്കാല്‍ക്കാരനും ഗഡികളും മലയാളികള്‍ക്കിടയിലേക്ക് വീണ്ടും എത്തിയിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയാണ് ജോയ്യേട്ടന്‍റെ ക്ലോസ് ഗഡിയായ ജിംബ്രൂട്ടന്‍റെ മുഖത്ത്. രണ്ടാമത്തെ വരവില്‍ ആളുകള്‍ക്ക് സ്നേഹം കൂടിയിട്ടുണ്ടെന്ന് ഗോകുലന്‍ പറയുന്നു. ഗോകുലന്‍റെ ഫേസ്ബുക്ക് പേജില്‍ ആ സ്നേഹം പ്രേക്ഷകര്‍ എഴുതി നിറക്കുന്നു. സിനിമ കണ്ടവര്‍ക്ക് ഒന്നേ പറയാനുള്ളൂ, ജിംബ്രൂട്ടന്‍ അല്ലെങ്കിലും സൂപ്പറാ!

രണ്ടാമതും ജിംബ്രൂട്ടനെ അവതരിപ്പിക്കേണ്ടി വന്നത് വെല്ലുവിളി ആയിരുന്നോ?
നാല് വര്‍ഷം മുന്‍പാണ് ആദ്യമായി ജിംബ്രൂട്ടനെ അവതരിപ്പിച്ചത്. അതിന് ശേഷം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അഭിനയിച്ചു. വീണ്ടും ജിംബ്രൂട്ടനെ അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ തീര്‍ച്ചയായും ആശങ്കയുണ്ടായിരുന്നു. ആ കഥാപാത്രത്തിന്‍റെ ശരീരഭാഷയും മറ്റും ഓര്‍ത്തെടുക്കാന്‍ പുണ്യാളന്‍ അഗര്‍ബത്തീസിലെ ഭാഗങ്ങള്‍ വീണ്ടും കണ്ടു. ഷൂട്ടിംഗിന് എത്തിയപ്പോഴും ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ജോയ് താക്കോല്‍ക്കാരനും അഭയകുമാറും സുധാകരനുമെല്ലാം അതുപോലെ മുന്നില്‍ എത്തിയപ്പോള്‍ ഞാനും ജിംബ്രൂട്ടനായി മാറി. വളരെ സ്വാഭാവികമായിരുന്നു കഥാപാത്രത്തിലേക്കുള്ള ആ മാറ്റം. 

ജിംബ്രൂട്ടനോടുള്ള പ്രതികരണം? 
പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജിംബ്രൂട്ടന് കൂടുതല്‍ 'സ്ക്രീന്‍ ടൈം' ഉണ്ട്. കൂടാതെ ആ കഥാപാത്രത്തിന് ഒരു വളര്‍ച്ച സംഭവിച്ചിട്ടുണ്ട്. മുതലാളിയോട് അല്‍പം പുച്ഛമുണ്ടായിരുന്ന, ജോലി ചെയ്യാന്‍ മടിയുള്ള ജിംബ്രൂട്ടനിപ്പോള്‍  മുതലാളിക്ക് ചങ്ക് പറിച്ചുകൊടുക്കാന്‍ പോലും തയ്യാറാണ്. ജിംബ്രൂട്ടന് മുതലാളിയെ ഇഷ്ടമാണ്. മുതലാളിയുടെ പ്രശ്നങ്ങളില്‍ അയാളും കൂടെ നില്‍ക്കുന്നു. ഈ മാറ്റം പ്രേക്ഷകരും സ്വീകരിച്ചു. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്കും ജിംബ്രൂട്ടനോടുള്ള ഇഷ്ടം കൂടിയിട്ടുണ്ട്. 

ജിംബ്രൂട്ടന്‍റെ ഡയലോഗുകളും സൂപ്പര്‍ഹിറ്റാണല്ലോ! ഫുഡ് ഇല്ലാതെയും ജീവിക്കാം, പക്ഷേ മൊബൈല്‍ ഡാറ്റ ഇല്ലാതെ പറ്റണില്ല മൊതലാളീ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഗോകുലന്‍റെ സൗഹൃദത്തിലെ ഈ 'ജിംബ്രൂട്ടന്‍' സുഹൃത്ത് ആരാണ്? 
ജിംബ്രൂട്ടന്‍റെ കഥാപാത്രം വച്ചുള്ള ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ചിലതൊക്കെ ഷെയര്‍ ചെയ്യും. എന്‍റെ ചിത്രം വച്ച ട്രോള്‍ കാണുമ്പോള്‍ സുഹൃത്തുക്കള്‍ ടാഗ് ചെയ്യും. കഥാപാത്രങ്ങളെയും ഡയലോഗുകളെയും ആളുകള്‍ സ്വീകരിക്കുന്നത് തീര്‍ച്ചയായും സന്തോഷം നല്‍കുന്ന കാര്യമാണ്. പിന്നെ, ജിബ്രൂട്ടന്‍റെ ഹിറ്റ് ഡയലോഗിന് യോജിച്ച ഒരു സുഹൃത്ത് എനിക്കുമുണ്ട്. ജംബെ കൊട്ടുന്ന ഞങ്ങളുടെ അംബു. 

പുതിയ പ്രൊജക്ടുകള്‍?
വിനയന്‍ സാറിന്‍റെ ചാലക്കുടിക്കാരന്‍ ചങ്ങാതി, പ്രിന്‍സ് സംവിധാനം ചെയ്യുന്ന അയ്യപ്പന്‍റെ ശകടം, ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ സംവിധായകന്‍ രജീഷ് മിഥിലയുടെ പുതിയ ചിത്രം, ജോഷി മാത്യു സാറിന്‍റെ സിനിമ എന്നിങ്ങനെ കുറച്ചു പ്രൊജക്ടുകളാണ് ഇനി വരാനുള്ളത്. ബിജു ബെര്‍ണാഡ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ലാലി ബേല' എന്ന ചിത്രവും പുറത്തിറങ്ങാനുണ്ട്. എനിക്കേറെ പ്രതീക്ഷകളുള്ള കഥാപാത്രമാണ് അതിലേത്. 

Trending News