കുഴിച്ചിട്ട പോസ്റ്റ്‌ രാവിലെ കാണാനില്ല;വുമണ്‍ കളക്ടീവിനെ ട്രോളി ജൂഡ് !

കസബ വിവാദവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി ജൂഡ് ആന്‍റണി വീണ്ടും രംഗത്ത്.

Updated: Jan 3, 2018, 02:51 PM IST
കുഴിച്ചിട്ട പോസ്റ്റ്‌ രാവിലെ കാണാനില്ല;വുമണ്‍ കളക്ടീവിനെ ട്രോളി ജൂഡ് !

കസബ വിവാദവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി ജൂഡ് ആന്‍റണി വീണ്ടും രംഗത്ത്.

മമ്മൂട്ടിയെ വിമര്‍ശിച്ചു ഫേസ്ല്‍ബുക്കില്‍ ലേഖനം പോസ്റ്റ് ചെയ്ത ഡബ്ല്യുസിസിയുടെ നേരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ട് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ലേഖനത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ കടുത്ത ഭാഷയിലായതോടെ പേജില്‍ നിന്ന് ലേഖനം നീക്കം ചെയ്യുകയായിരുന്നു.

"ഇവിടെ വീടിന്റെ അടുത്ത് കേബിൾ പണിക്കാർ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല.  ഒരു പോസ്റ്റും പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടിവി. ഇതിലും ഭേദം റേഡിയോ ആണ്." ഇതാണ് ജൂഡിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം. 

2017 എന്നത് സിനിമാലോകത്തിന് വളരെ അർത്ഥവത്തായ വർഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയർത്തെഴുന്നേൽപ്പിന്‍റെ വർഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയർത്തെഴുന്നേൽപ്പും വിമർശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങൾ ആശംസിക്കുന്നു.

ഈ അടിക്കുറിപ്പോടെയാണ് ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ ലേഖനം പോസ്റ്റ്‌ ചെയ്തത്.