ഗാനങ്ങളിലെ വ്യത്യസ്ത കൊണ്ട് ചെറുപ്രായത്തില്‍ തന്നെ വന്‍ ആരാധക വൃന്ദം സൃഷ്ടിച്ച കനേഡിയന്‍ പോപ് ഗായകന് ജസ്റ്റിന് ബീബര്‍ വിവാഹിതനാകുന്നു. അമേരിക്കന്‍ മോഡലായ ഹെയ്ലി ബാള്‍ഡ്വിനാണ് ജസ്റ്റിന്റെ
വധു. ശനിയാഴ്ച ബഹാമാസിലേക്കുള്ള യാത്രക്കിടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിന് ബീബറിന് ഇരുപത്തിനാലും വധു ബാല്ഡ്വിന് ഇരുപത്തിയൊന്നുമാണ് പ്രായം.
2016ല്‍ പിരിഞ്ഞ പ്രണയജോഡികള്‍ വീണ്ടും ഒരുമിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഹെയ്ലിയുമായി അകന്ന ബീബര്‍ പോപ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധവും തകര്‍ന്നതിന് പിന്നാലെ
ഒരു മാസം മുമ്പ് ഹെയ്ലിയുമായി ബീബര്‍ വീണ്ടും അടുക്കുകയായിരുന്നു. ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്ലി. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ്ഗാര് പേഴ്സ്
ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിട്ടുണ്ട്.
‘ആവേശത്തോടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു’വെന്നാണ് ജസ്റ്റിന് ബീബറുടെ പിതാവ് ജെര്‍മി ബീബര്‍ ഇരുവരുടെയും ചിത്രത്തിന് കമന്റിട്ടത്.